KeralaClick.com

Monday, September 12, 2011

"കവിതയൊക്കെ ഇപ്പഴും ഉണ്ടോ..?"
വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ ചോദിക്കാറുള്ള പഴയ സുഹൃത്തുക്കളോടു
"ഇല്ല, വഴിയില്‍ എവിടെയോ കളഞ്ഞുപോയി" എന്നു ചിരിച്ചൊഴിയും..
കവിത പോയിട്ട് വൃത്തിയുള്ള ഒരു വരി ഗദ്യമെഴുതാന്‍ പോലും ഭാഷ വഴങ്ങിത്തരുന്നില്ലല്ലോ ഇപ്പോള്‍..
പ്രജ്ഞയെ ആവേശിക്കുന്ന കവിതയുടെ ആ ഭ്രാന്തന്‍ ലഹരി, അതൊക്കെ എന്നേ വിട്ടൊഴിഞ്ഞു..
അന്നൊക്കെ എഴുതി നിറച്ചതെല്ലാം ഇപ്പോള്‍ വായിക്കുമ്പോള്‍ നല്ല ജാള്യത, അയ്യേ ഇതൊക്കെ എങ്ങനെ മനുഷ്യരെ കാണിക്കും എന്നാണ്‌ തോന്നുക.. എന്നാലും, നിലവാരം നോക്കാതെ post ചെയ്യാന്‍ ധൈര്യപ്പെടുകയാണ്, അന്നത്തെ ആ ആവേശതിന്റെ ഓര്‍മയില്‍..
എഴുതിത്തുടങ്ങിയ ഒരു 2000 മുതല്‍ 2009 വരെയൊക്കെ ഉള്ളതാണ്‌ ഇടുന്നത്‌. അതിനു ശേഷം...
എഴുതിയിട്ടില്ല, ഒന്നും..
ഇന്നിപ്പോള്‍, എന്നോ അന്യപ്പെട്ടുപോയ ആ മഴവഴികളിലേയ്ക്കു തിരികെ നടക്കണം എന്നൊരു സ്വകാര്യവ്യാമോഹം കൂടിയുണ്ട്‌ ഉള്ളില്‍...

3 comments:

  1. കവിത നന്നായിട്ടണ്ട് പക്ഷ ഭയങ്കരമായ മധുരം.

    ReplyDelete
    Replies
    1. അറിയാം.. ഇതെല്ലാം school time ലെ ആണ്,അന്നൊക്കെ അത്രേം വിവരമേ ഉണ്ടാരുന്നുള്ളൂ :)
      ഇനി മെച്ചപ്പെടുത്താന്‍ ശ്രമിക്കാം..

      Delete
  2. ഹയ് ഇനിയും എഴുതൂന്നേ :)

    ReplyDelete