"കവിതയൊക്കെ ഇപ്പഴും ഉണ്ടോ..?"
വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ ചോദിക്കാറുള്ള പഴയ സുഹൃത്തുക്കളോടു
"ഇല്ല, വഴിയില്‍ എവിടെയോ കളഞ്ഞുപോയി" എന്നു ചിരിച്ചൊഴിയും..
കവിത പോയിട്ട് വൃത്തിയുള്ള ഒരു വരി ഗദ്യമെഴുതാന്‍ പോലും ഭാഷ വഴങ്ങിത്തരുന്നില്ലല്ലോ ഇപ്പോള്‍..
പ്രജ്ഞയെ ആവേശിക്കുന്ന കവിതയുടെ ആ ഭ്രാന്തന് ലഹരി, അതൊക്കെ എന്നേ വിട്ടൊഴിഞ്ഞു..
അന്നൊക്കെ എഴുതി നിറച്ചതെല്ലാം ഇപ്പോള്‍ വായിക്കുമ്പോള്‍ നല്ല ജാള്യത, അയ്യേ ഇതൊക്കെ എങ്ങനെ മനുഷ്യരെ കാണിക്കും എന്നാണ് തോന്നുക.. എന്നാലും, നിലവാരം നോക്കാതെ post ചെയ്യാന്‍ ധൈര്യപ്പെടുകയാണ്, അന്നത്തെ ആ ആവേശതിന്റെ ഓര്‍മയില്‍..
എഴുതിത്തുടങ്ങിയ ഒരു 2000 മുതല്‍ 2009 വരെയൊക്കെ ഉള്ളതാണ് ഇടുന്നത്. അതിനു ശേഷം...
എഴുതിയിട്ടില്ല, ഒന്നും..
ഇന്നിപ്പോള്‍, എന്നോ അന്യപ്പെട്ടുപോയ ആ മഴവഴികളിലേയ്ക്കു തിരികെ നടക്കണം എന്നൊരു സ്വകാര്യവ്യാമോഹം കൂടിയുണ്ട് ഉള്ളില്‍...
കവിത നന്നായിട്ടണ്ട് പക്ഷ ഭയങ്കരമായ മധുരം.
ReplyDeleteഅറിയാം.. ഇതെല്ലാം school time ലെ ആണ്,അന്നൊക്കെ അത്രേം വിവരമേ ഉണ്ടാരുന്നുള്ളൂ :)
Deleteഇനി മെച്ചപ്പെടുത്താന്‍ ശ്രമിക്കാം..
ഹയ് ഇനിയും എഴുതൂന്നേ :)
ReplyDelete